എഡിറ്റര്‍
എഡിറ്റര്‍
‘ദിലീപിന്റെ ഔദാര്യം പറ്റിയ ആളെന്നതിലുപരി ഗണേശ് കുമാര്‍ ഒരു എം.എല്‍.എയാണ്’; ഗണേശിന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് സജിത മഠത്തില്‍
എഡിറ്റര്‍
Tuesday 5th September 2017 6:33pm


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കണ്ട കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് നടിയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗവുമായ സജിത മഠത്തില്‍. നടിയെ ഫോണില്‍പോലും വിളിച്ച് സംസാരിക്കാത്തവരാണ് ജയിലില്‍ ദിലീപിന് പിന്തുണയുമായെത്തിയവരെന്നും സജിത പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കാത്ത കേസില്‍ സിനിമാപ്രവര്‍ത്തകര്‍ പ്രതിയെ ചെന്നു കണ്ട് പിന്തുണ പ്രഖ്യാപിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സജിത മഠത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞു.

നാളെ അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപ് പുറത്തിറങ്ങാനിരിക്കെ സംഭവിക്കാന്‍ പോകുന്നത് ഒരു വലിയ നാടകമാണെന്നും സജിത പറഞ്ഞു. ദിലീപിന്റെ ഔദാര്യം പറ്റിയ ആളെന്നതിലുപരി ഗണേശ് കുമാര്‍ ഒരു എം.എല്‍.എയാണെന്നും സജിത ഓര്‍മ്മിപ്പിച്ചു.


Also Read: ‘നിങ്ങള്‍ ഊണുകഴിക്കാന്‍ വരുന്നുണ്ടോ..?’; ട്വിറ്ററില്‍ ആഘോഷമായി കജോളിന്റെയും അജയ് ദേവ്ഗണിന്റെയും സംഭാഷണം


ദിലീപിന് പിന്തുണയുമായി വന്നവരാരും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയല്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും സജിത സൂചിപ്പിച്ചു. കേസിന്റെ നിര്‍ണായകഘട്ടത്തില്‍ ഒരു ഇടത് എം.എല്‍.എ ഇത്തരം നിലപാടുമായി വരുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോയിട്ട് തിരിച്ചുപോകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയെ ചെന്നു കാണാമായിരുന്നെന്നും സജിത പറഞ്ഞു. ഇന്നലെ നടന്‍ ജയറാം ഓണക്കോടിയുമായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഇന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ബെന്നി പി. നായരമ്പലം തുടങ്ങിയവരും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

Advertisement