എഡിറ്റര്‍
എഡിറ്റര്‍
കന്യാസ്ത്രീയെ പ്രണയിച്ച ഡ്രാക്കുള മാര്‍ച്ച് 29ന് എത്തും
എഡിറ്റര്‍
Sunday 24th March 2013 2:42pm

കന്യാസ്ത്രീയെ പ്രണയിക്കുന്ന ഡ്രാക്കുളയുടെ കഥയുമായി സെന്റ് ഡ്രാക്കുള ഈ മാസം 29ന് തിയേറ്ററുകളിലെത്തും. രൂപേഷ് പോളാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Ads By Google

മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. സോഹന്‍ റോയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ വെയ്ല്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഇരുപത് കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഫ്രാന്‍സിസ് കോപ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. റെഡ് ഫോര്‍ കെ സ്റ്റീരിയോ സ്‌കോപിക് ഫോര്‍മാറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഷെറിന്‍ കാതറിനാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ശ്രീവത്സന്‍. ജെ. മേനോനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement