എഡിറ്റര്‍
എഡിറ്റര്‍
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സൈന നഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
എഡിറ്റര്‍
Friday 8th March 2013 10:51am

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട്  ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നഹ്‌വാള്‍ ക്വാര്‍ട്ടറില്‍ കടന്നു. തായ്‌ലന്‍ഡ് താരം സപ്‌സിരി തരാത്തനാച്ചായിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സൈന നഹ്‌വാള്‍ കീഴടക്കിയത്.

Ads By Google

ഇന്തോനേഷ്യയുടെ ബാലക്ട്രിക്‌സ് മാനുപുഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്.

സ്‌കോര്‍ 21-16, 21-11, 34 മിനിറ്റുകൊണ്ട് സൈന എതിരാളിയെ മറികടന്നു. ചൈനയുടെ ആറാം സീഡ് ഷിയാംഗ് വാംഗാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.

ഇന്‍ഡൊനീഷ്യയുടെ ബാലക്ട്രിക്‌സ് മനുപൂതിയാണ് സൈനയുടെ രണ്ടാംറൗണ്ട് എതിരാളി.

എന്നാല്‍  മിക്‌സഡ് ഡബിള്‍സില്‍ വീണ്ടും ഒന്നിച്ച വി.ദിജു-ജ്വാലാ ഗുട്ട സഖ്യവും രണ്ടാം റൗണ്ടിലെത്തി. അതേസമയം ഒളിമ്പിക് ചാമ്പ്യനും ഒന്നാം സീഡുമായ ചൈനയുടെ ലി സുറേയി വനിതാവിഭാഗത്തില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

പുരുഷവിഭാഗത്തില്‍ തായ്‌പേയിയുടെ ജെന്‍ ഹാവോ സ്യുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി പി. കശ്യപും സ്‌കോര്‍: (21-17, 21-18) ഇന്‍ഡൊനീഷ്യയുടെ ഡിനോഷ്യസ് ഹയൂമിനെ തോല്‍പിച്ച് സൗരഭ് വര്‍മയും (10-21, 21-14, 24-22) രണ്ടാംറൗണ്ടിലെത്തി. എന്നാല്‍ ചൈനയുടെ ഷെന്‍മിങ് വാങ്ങിനോട് തോറ്റ് (15-21, 21-18, 21-10) അജയ് ജയറാം പുറത്തായി.

മിക്‌സഡ് ഡബിള്‍സില്‍ ജര്‍മനിയുടെ പീറ്റര്‍ കേസ്‌ബോര്‍ഇസബെല്‍ ഹെട്രിച്ച് ജോഡിയെ 2119, 2117ന് തോല്പിച്ചാണ് ഇന്ത്യന്‍ താരങ്ങളായ വി.ദിജു-ജ്വാല ഗുട്ട സഖ്യം രണ്ടാം റൗണ്ടിലെത്തിയത്.

Advertisement