എഡിറ്റര്‍
എഡിറ്റര്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനക്ക് വെങ്കലം
എഡിറ്റര്‍
Saturday 26th August 2017 8:24pm


ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സിംഗിള്‍സ് സെമിയില്‍ ഇന്ത്യന്‍ താരം സൈനാ നെഹ്വാളിന് വെങ്കലം. സെമിയില്‍ ജപ്പാന്റെ നൊസോമി ഒക്കുസേരയോടാണ് സൈനാ പരാജയപ്പെട്ടത്. കനത്ത പോരാട്ടം നടന്ന സെമിയില്‍ 12-21, 17-21, 10-21 എന്ന സ്‌കോറിനാണ് സൈനയുടെ തോല്‍വി. പരാജയപ്പെട്ടെങ്കിലും സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ സൈനയ്ക്ക് ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താനായില്ല. 4-2 എന്ന രീതിയില്‍ ലീഡെടുത്ത സൈനയെ രണ്ടാം ഗെയിമില്‍ ഒക്കുസേര 17-21 ന് സ്‌കോറിന് സൈനയെ കീഴടക്കി. ഏകപക്ഷീയമായ മൂന്നാം ഗെയിമില്‍ ഒക്കുസേരെ 10-21 ന് സൈനയെ തളച്ചു

Advertisement