എഡിറ്റര്‍
എഡിറ്റര്‍
സൈന സ്വിസ് പ്രീക്വാര്‍ട്ടറില്‍
എഡിറ്റര്‍
Friday 15th March 2013 12:27am

ബേസല്‍: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍  സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണിന്റെ പ്രീക്വാര്‍ട്ടറില്‍.

Ads By Google

ടോപ് സീഡ് സൈന ഫ്രാന്‍സിന്റെ സാഷിന വിഗ്നസ് വാറനെതിരെ 13-21, 21-15, 21-12ന് ജയിച്ചു. എന്നാല്‍ പി. കശ്യപ് ഒന്‍പതാം സീഡ് മലേഷ്യയുടെ വെയ് ഫെങ് ചോങ്ങിനോട് 21-18, 7-21, 16-21ന് പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

രണ്ടു വര്‍ഷം മുന്‍പ് ഇതേ ടൂര്‍ണമെന്റില്‍ സാഷിനയ്‌ക്കെതിരെ സൈന അനായാസ വിജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ലോക 35-ാം താരമായ സാഷിനയ്‌ക്കെതിരെ രണ്ടാം നമ്പര്‍ താരമായ സൈന ഇന്നലെ ഏറെ വിഷമിച്ചാണ് വിജയം കണ്ടത്.

Advertisement