എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ്; സൈന സെമിയില്‍
എഡിറ്റര്‍
Saturday 27th October 2012 9:25am

പാരിസ്: ലോക രണ്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തി.

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന ഇതാദ്യമായാണ് സെമിഫൈനലിലെത്തുന്നത്.

Ads By Google

ലോക പത്താം നമ്പര്‍ താരം തായ്‌ലന്റിന്റെ രത്ചാനോക്ക് ഇന്‍ന്തോനിനെയാണ് സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍. 22-20, 22-20.

കനത്ത വെല്ലുവിളിയാണ് രണ്ട് സെറ്റിലും തായ്‌ലന്റ് താരം സൈനയ്ക്ക് ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ 11-7 ന്റെ ലീഡുമായി കുതിക്കുകയായിരുന്ന സൈനയെ രത്ചാനോക്ക് അടിയറവ് പറയിപ്പിച്ചു.

പക്ഷെ അവസാനനിമിഷം നടത്തിയ കുതിപ്പ് സൈനയ്ക്ക് സെറ്റ് നേടികൊടുത്തു. രണ്ടാം സെറ്റിലും 4-0 ത്തിന് ആദ്യം മുന്നിലായിരുന്നു സൈന. എന്നാല്‍ തായ്‌ലന്റ് താരം ഇടയ്ക്ക് 11-8 ന്റെ ലീഡ് നേടി. പക്ഷെ മത്സരത്തിലേയ്ക്ക് തിരിച്ചുവന്ന സൈന അവസാന നിമിഷം വീണ്ടും മുന്നിലെത്തി സെറ്റ് സ്വന്തമാക്കുകയായിരുന്നു.

Advertisement