തെലുങ്ക് അയ്യപ്പനും കോശിയിലെയും കണ്ണമ്മയായി സായി പല്ലവി ?; പവന്‍ കല്ല്യാണിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്
indian cinema
തെലുങ്ക് അയ്യപ്പനും കോശിയിലെയും കണ്ണമ്മയായി സായി പല്ലവി ?; പവന്‍ കല്ല്യാണിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th October 2020, 11:57 pm

ഹൈദരാബാദ് : 2020 ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കിലേക്ക് റീ മേക്ക് ചെയ്യുകയാണ്.

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണ്‍ ആണ് ചിത്രത്തില്‍ അയ്യപ്പന്‍ നായരുടെ വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയായി നിതിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ചിത്രത്തിലെ അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മയായി തെലുങ്കില്‍ സൂപ്പര്‍ താരം സായി പല്ലവി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പവന്‍ കല്ല്യാണിന്റെ നായികയായി താരം എത്തുമെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്സാണ്.

എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം. 2021 ജനുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sai Pallavi as the mother of Telugu Ayyappan and Kosi ?; It is reported that Sai Pallavi will be the heroine of Pawan Kalyan