എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി പെയിന്റടിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 29th August 2017 3:23pm


യു.പി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി പെയിന്റടിച്ച് യോഗിആദിത്യനാഥ് സര്‍ക്കാര്‍. ‘അന്ത്യോദയ്’ എന്ന പേരിലുള്ള പദ്ധതി വഴിയാണ് കാവി ബസുകള്‍ സര്‍ക്കാര്‍ ഇറക്കുന്നത്. ആര്‍.എസ്.എസ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായാണ് പദ്ധതി.

കേന്ദ്രത്തിലെയും യുപിയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ രാജ്യത്ത് കാവിവത്കരണം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് യോഗി ആദിത്യനാഥ് ഇത്തരമൊരു നീക്കത്തിന് അനുമതി നല്‍കിയിരിക്കുന്നത്.


Read more:  ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വി പാറ്റ് ഉപയോഗിക്കൂ; അട്ടിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്നും കെജ്‌രിവാള്‍


കാവി പദ്ധതിയുടെ ഭാഗമായി പുതുതായി 50 ബസുകളും സര്‍ക്കാര്‍ ഇറക്കുന്നുണ്ട്. കാണ്‍പൂരിലെ യു.പി.എസ്.ആര്‍.ടി.സിയിലാണ് ഇതിനായുള്ള പണികള്‍ നടക്കുന്നത്.

നേരത്തെ ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും അധികാരത്തിലിരിക്കെ ബസുകളുടെ നിറം മാറ്റിയിരുന്നു. ബി.എസ്.പി ഭരിച്ചപ്പോള്‍ വെള്ളയും നീലയും ആക്കിയപ്പോള്‍ എസ്.പി അധികാരത്തിലിരിക്കെ ചുവപ്പും പച്ചയും കളറുള്ള പെയിന്റുകളാണ് അടിച്ചിരുന്നത്.

Advertisement