പൂ​വാ​ല​ന്മാ​രേ...​ഗെ​റ്റ് ഔ​ട്ട്...
DWheel
പൂ​വാ​ല​ന്മാ​രേ...​ഗെ​റ്റ് ഔ​ട്ട്...
ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 4:47 pm

ബ​സി​നു​ള്ളി​ൽ ഞ​ര​മ്പു​രോ​ഗി​ക​ളു​ടെ ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി..

ശ​ല്യ​ക്കാ​ര​നെ ക​ണ്ട​ക്‌​ട​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ത്താ​ൽ മ​തി.​സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ക​ണ്ട​ക്‌​ട​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച ശേ​ഷം പൂ​വാ​ല​നെ തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കും.​ഫേ​സ് ബു​ക്ക് പോ​സ്റ്റി​സൂ​ടെ​യാ​ണ് സ​ത്രീ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​വാ​ൻ സ്വീ​ക​രി​ച്ച് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി.​വ്യ​ക്ത​മാ​ക്കി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ്ണ​രൂ​പം:

പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും പീ​ഡ​ന​ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ളി​ൽ അ​ത്ത​രം നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ബ​സ്സി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യി​ക്കേ​ണ്ട​തും കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ
സെ​ല്ലി​ന്‍റെ ന​മ്പ​റാ​യ 1091 അ​ല്ലെ​ങ്കി​ൽ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 100 ലേ​ക്ക് വി​വ​രം കൈ​മാ​റേ​ണ്ട​തു​മാ​ണ്. ബ​സ്സി​നു​ള്ളി​ൽ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‍നം ഉ​ണ്ടാ​ക്കി​യ വ്യ​ക്തി​യെ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്തി ക​ണ്ട​ക്ട​ർ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്.​ബ​സ്സി​നു​ള്ളി​ലു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും സ്വീ​ക​രി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ളും ക​ണ്ട​ക്ട​ർ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 0471 – 2463799/ 9447071021 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്..

 

ഒ​രു ദേ​ശ​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഔ​ന്ന​ത്യം അ​ന്യ​ദേ​ശ​ക്കാ​ർ മ​ന​സി​ലാ​ക്കു​ന്ന​ത് ആ ​നാ​ട്ടി​ലെ സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റം വി​ല​യി​രു​ത്തി​യാ​ണ്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ൽ ഈ​യി​ടെ​യാ​യി സ്ത്രീ​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ്വ​ന്തം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ളി​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യെ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണ്. സു​ഖ​യാ​ത്ര സു​ര​ക്ഷി​ത​യാ​ത്ര എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മു​ന്നേ​റു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ അ​ത്ത​രം നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. അ​തി​നാ​ൽ ഈ ​ന​ട​പ​ടി​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കേ​ര​ള സം​സ്ഥാ​ന​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും പോ​ലീ​സ് വ​നി​താ സ​ഹാ​യ​സെ​ല്ലി​ന്‍റെ
ന​മ്പ​ർ ഇ​തോ​ടൊ​പ്പം ചേ​ർ​ക്കു​ന്നു.​അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ചു​വ​ടെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി – 0471 – 2338100
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ – 0471 – 2418277
കൊ​ല്ലം – 0474 – 2764579
പ​ത്ത​നം​തി​ട്ട – 0468 – 2325352
ഇ​ടു​ക്കി (ക​ട്ട​പ്പ​ന) – 9497932403
ഇ​ടു​ക്കി (തൊ​ടു​പു​ഴ) – 04862 -229100
ആ​ല​പ്പു​ഴ – 0477 2237474
കോ​ട്ട​യം – 0481 – 2561414
എ​റ​ണാ​കു​ളം സി​റ്റി – 0484 – 2356044
എ​റ​ണാ​കു​ളം റൂ​റ​ൽ – 0484 – 2623399
തൃ​ശൂ​ർ – 0487 – 2441897
പാ​ല​ക്കാ​ട് – 0491 – 2504650
മ​ല​പ്പു​റം – 0483 – 2734830
കോ​ഴി​ക്കോ​ട് സി​റ്റി – 0495 – 2724070 & 2724143
കോ​ഴി​ക്കോ​ട് റൂ​റ​ൽ – 0496 – 2517767
വ​യ​നാ​ട് – 0493 – 6206127
ക​ണ്ണൂ​ർ – 0497 – 2764046
കാ​സ​റ​ഗോ​ഡ് – 04994 – 257591
കെ.​എ​സ്.​ആ​ർ.​ടി.​സി ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ – 0471 – 2463799, 9447071021
വാ​ട്സാ​പ്പ് ന​മ്പ​ർ – 8129562972