എഡിറ്റര്‍
എഡിറ്റര്‍
ജനസംസ്‌കൃതി 28ാ-മത് സഫ്ദര്‍ ഹാഷ്മി നാടകോത്സവം; കാഴ്ചകള്‍ക്കപ്പുറം മികച്ച നാടകം
എഡിറ്റര്‍
Tuesday 8th August 2017 3:29pm

ജനസംസ്‌കൃതി നടത്തുന്ന 28-മത് സഫ്ദര്‍ ഹാഷ്മി നാടക മത്സരത്തില്‍ അനില്‍ പ്രഭാകര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘കാഴ്ചകള്‍ക്കപ്പുറം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം മറച്ചു വെയ്ക്കാന്‍ പ്രകൃതിയെയും പക്ഷി മൃഗാതികളെയും മണ്ണിനെയും സ്‌നേഹിച്ചു ജീവിക്കുന്ന കുഞ്ഞനും പെണ്ണമ്മയും, അനാഥയായ തന്റെ കൊച്ചുമകളെയും നെഞ്ചിലേറ്റി അന്ധതയെന്ന ഇരുട്ടുലോകത്തില്‍ തളര്‍ന്നുകിടക്കാതെ വായനയിലൂടെ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു തങ്ങളുടെ സന്തോഷങ്ങള്‍ കണ്ടെത്തുന്ന ‘കുരുടി മുത്തശ്ശിയെയും’ മനോഹരമായി ദൃശ്യവത്ക്കരിച്ച അനില്‍ പ്രഭാകര്‍ തന്നെയാണ് മികച്ച സംവിധായകന്‍.

എന്‍ ആര്‍ എ തിയറ്റര്‍ മയൂര്‍ വിഹാര്‍ ഫേസ് 3 യാണ് ഈ നാടകം അവതരിപ്പിച്ചത്. സഫ്ദര്‍ ഹാഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച ‘ഹല്ലാ ബോല്‍ ‘ എന്ന തെരുവ് നാടകത്തിന്റെ തിയറ്റര്‍ രൂപം മികച്ച രണ്ടാമത്തെ നാടകം ആയി തെരഞ്ഞെടുക്കപ്പെട്ടു. 1989 ജനുവരി 1 ന് ഉത്തര്‍പ്രദേശിലെ ജണ്ടപൂരില്‍ വെച്ച് ഇതെ നാടകം അവതരിപ്പിക്കുമ്പോളാണ് സഫ്ദര്‍ ഹാഷ്മി അക്രമിക്കപെടുന്നതും രക്തസാക്ഷിയാവുന്നതും.


Dont Miss ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതി; വിവിധ വലിപ്പത്തിലുള്ള 500 ന്റെ നോട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍


അത്‌കൊണ്ട് തന്നെ ഈ നാടകാവതരണം സഫ്ദറിന് ശ്രദ്ധാഞ്ജലി ആയിമാറി. രാഘവപ്രസാദ് സംവിധാനം ചെയ്ത ഈ നാടകം ജനസംസ്‌കൃതി ബദര്‍പൂര്‍ ബ്രാഞ്ചാണ് അവതരിപ്പിച്ചത്. സദാചാര വാര്‍ത്തകള്‍ എന്ന നാടകത്തിലെ സഫിയ എന്ന കഥാപാത്രത്തെ അവതരിപിച്ച ശ്യാമ സദാശിവന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ബ്ലാക്ക് ഔട്ട് എന്ന നാടകത്തില്‍ നാനക് ചന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷിബു രാഘവന്‍ മികച്ച നടാനായി തെരഞ്ഞെടുക്കപ്പെട്ടു. രണഗാഥയില്‍ മാധവി ജൂനിയര്‍ എന്ന കഥപാത്രത്തെ അവതരിപ്പിച്ച ആദിത്യ പ്രകാശ് മികച്ച രണ്ടാമത്തെ നടിയായും ഹല്ലാ ബോല്‍ നാടകത്തില്‍ ജോഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് ടി പി മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞെടുക്കപെട്ടു.

മൂന്ന് നാടകങ്ങള്‍ക്ക് അവതരണത്തിനുള്ള ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു. ശ്രീജിത്ത് പൊയില്‍കാവ് രചനയും സുബീഷ് ബാലന്‍ സംവിധാനവും നിര്‍വഹിച്ച് ജനസംസ്‌കൃതി മയൂര്‍ വിഹാര്‍ ഫേസ് 3 ബ്രാഞ്ച് അവതരിപ്പിച്ച സദാചാര വാര്‍ത്തകള്‍, ജനസംസ്‌കൃതി ദ്വാരക ബ്രാഞ്ച് അവതരിപ്പിച്ച സതീഷ് കെ സതീഷ് രചനയും ലക്ഷ്മി ബാലചന്ദ്രനും , ബാബു സി കെ യും ചേര്‍ന്ന് സംവിധാനവും നിര്‍വഹിച്ച ബ്‌ളാക് ഔട്ട് , പി ബാലചന്ദ്രന്‍ രചിച്ച് ദിനേശ് ഒ വിയും സതീദേവി അറയ്ക്കലും ചേര്‍ന്ന് സംവിധാനം ചെയ്ത് ജനസംസ്‌കൃതി വൈശാലി ഇന്ദിരാപുരം ബ്രാഞ്ച് അവതരിപ്പിച്ച മായ സീതാങ്കം എന്നീ നാടകങ്ങള്‍ക്കാണ് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചത്.

ഒന്‍പത് നാടകങ്ങളാണ് ഇന്ദിരാപുരം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ടത്. കുട്ടികള്‍ക്കായുള്ള സഫ്ദര്‍ ഹാഷ്മി നാടക മത്സരം ആഗസ്ത് 20 ന് ഇതേ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

Advertisement