എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ഇനി ഇന്ത്യന്‍ മണ്ണില്‍ കളിക്കുമോ ?
എഡിറ്റര്‍
Friday 22nd March 2013 3:17pm

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി ഇന്ത്യന്‍ മണ്ണില്‍ ഒരു മത്സരം കളിക്കുമോ? ഇതാണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ഉയരുന്ന ചോദ്യം. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫിറോസ്ഷാ കോട്‌ലയില്‍ തുടങ്ങിയ നാലാം ടെസ്റ്റ് ഇന്ത്യയിലെ സച്ചിന്റെ അവസാന ടെസ്റ്റായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇനി ഇന്ത്യന്‍ മണ്ണില്‍ ടീമിന് ഒരു ടെസ്റ്റ് ലഭിക്കണമെങ്കില്‍ 2014 ഒക്ടോബര്‍ വരെ കാത്തിരിക്കണം. അപ്പോഴേക്കും സച്ചിന് പ്രായം 41 കഴിയും. അതിനുള്ളില്‍ ടെസ്റ്റ് മത്സരത്തില്‍ നിന്നും അദ്ദേഹം വിടപറയും എന്ന സംസാരവും കേള്‍ക്കുന്നുണ്ട്.

ഈ വര്‍ഷം നവംബറില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് പോകുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ടീമില്‍ സച്ചിന്‍ തീര്‍ച്ചയായും ഉള്‍പ്പെട്ടിരിക്കുമെന്നാണ് അറിയുന്നത്.

23 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 2012 ഡിസംബറില്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു.

എന്തായാലും സച്ചിന്റെ മത്സരം കണ്ട് മതിവരാത്ത കാണികളും സച്ചിന്‍ സ്‌നേഹിക്കുന്ന മൈതാനങ്ങളും അദ്ദേഹത്തിന്റെ മത്സരങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്.

Advertisement