എഡിറ്റര്‍
എഡിറ്റര്‍
‘തല തിരിഞ്ഞ ചങ്ങാതിയ്ക്ക് തല തിരിഞ്ഞ ആശംസ’; അമ്പരപ്പിച്ചും പിന്നെ ചിരിപ്പിച്ചും സെവാഗിന് സച്ചിന്റെ കിടിലന്‍ പിറന്നാള്‍ ആശംസ; മറുപടി കാത്ത് ആരാധകര്‍
എഡിറ്റര്‍
Friday 20th October 2017 2:31pm


മുംബൈ: ക്രിക്കറ്റ് മൈതാനത്തും പുറത്തും നല്ല സുഹൃത്തുക്കളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിനും വെടിക്കെട്ടിന് പേരുകേട്ട വിരേന്ദര്‍ സെവാഗും. ഒരുകാലത്ത് ഇരുവരുമൊന്നിച്ചുള്ള ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പല ബൗളര്‍മാരുടേയും ഉറക്കം കെടുത്തിയിട്ടുണ്ട്. 2003 ലെ ലോകകപ്പ് തന്നെ ഉദാഹരണം.

തനിക്ക് ഇഷ്ടമുളളത് ചെയ്യുന്നവനെന്നാണ് സെവാഗെന്ന താരത്തെ കുറിച്ച് സച്ചിന്‍ തന്നെ പറഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ ഉപദേശത്തിന് ചെവി കൊടുക്കാതെ സ്വന്തം ശൈലിയില്‍ ബാറ്റു ചെയ്യുന്നവന്‍. ഇപ്പോഴിതാ സെവാഗിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ താരത്തിന്റെ സ്വഭാവത്തെ ഓര്‍മ്മിച്ച് സച്ചിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ഹാപ്പി ബര്‍ത്ത് ഡേ വീരു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു. ഫീല്‍ഡില്‍ എന്നും ഞാന്‍ പറഞ്ഞതിന്റെ നേരെ എതിര്‍ ചെയ്തിട്ടുള്ളവനാണ് നീ. അതുകൊണ്ടിതാ എന്റെ വക ഒരെണ്ണം’. എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. രസമെന്തെന്നല്ലേ? ഇതിത്രയും സച്ചിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് തല തിരിച്ചാണ്. തല തിരിഞ്ഞ ചങ്ങാതിയ്ക്ക് തല തിരിഞ്ഞ ആശംസ.


Also Read: ‘ഇതെന്തൊരു ഗോളാണപ്പാ…’; വീഴുന്നതിനിടിയിലും പന്തിനെ തലയ്ക്കു മുകളിലൂടെ ഗോള്‍ പോസ്റ്റിലേക്ക് പറത്തി വിട്ട അത്ഭുത ഗോള്‍; അമ്പരന്ന് ഫുട്‌ബോള്‍ ലോകം, വീഡിയോ


ഒരേസമയം സെവാഗിന്റെ സ്വഭാവത്തേയും ഇരുവര്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴത്തേയും കാണിച്ചു തരുന്നതാണ് സച്ചിന്റെ ട്വീറ്റ്. മുമ്പും സച്ചിനും സെവാഗും പരസ്പരം ട്രോളി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് സച്ചിന് സെവാഗ് എന്തു മറുപടി നല്‍കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

അതേസമയം, ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഓപ്പണറെ ആരാധകരും സഹതാരങ്ങളുമെല്ലാം ആശംസകള്‍ കൊണ്ട് മൂടുകയാണ്. ഓപ്പണിംഗ് ബാറ്റിംഗിനെ വീരുവിന് ശേഷവും വീരുവിന് മുമ്പും എന്ന് ചരിത്രത്തില്‍ തിരുത്തിയ താരത്തിന് ആശംസകളുമായി കായിക ലോകം ഒന്നടങം രംഗത്തെത്തിയിരിക്കുകയാണ്.

Advertisement