എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കളിച്ചേക്കും
എഡിറ്റര്‍
Friday 7th June 2013 2:37pm

Sachin Tendulkar

ന്യൂദല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന ചാമ്പ്യന്‍ ലീഗ് ട്വന്റി-20 യില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ജേഴ്‌സി അണിഞ്ഞേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. സച്ചിനുണ്ടെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ ചാമ്പ്യന്‍ ലീഗ് ട്വന്റി-20 മത്സരങ്ങള്‍ കരുത്തുറ്റതായിരിക്കുമെന്ന് മുതിര്‍ന്ന ഐ.പി.എല്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

Ads By Google

ഇന്ത്യയില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണ മെന്നാവശ്യപ്പെട്ട് ടീം മാനേജ്‌മെന്റ് സച്ചിനെ സമീപിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനും അതിലുപരി സച്ചിന്‍ ടെണ്ടുല്‍ക്കറിനും വലിയൊരു ആരാധകവൃന്തം ലോകത്തെമ്പാടുമുണ്ട്. സച്ചിനുള്ള മുംബൈ ടീമിന്റെ കളികാണാന്‍ ആരാധകര്‍ ഒഴുകുമെന്ന് ഉറപ്പാണ്.

ഇത്തവണത്തെ ഐ.പി.എല്‍ മത്സരത്തിന്റെ അവസാന കളിയിലായിരുന്നു സച്ചിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനമത്സരത്തില്‍ നിന്നും സച്ചിന്‍ നേരത്തെ തന്നെ വിരമിച്ചതാണ്.

എന്നാല്‍ രഞ്ജി ട്രോഫിക്ക് മുമ്പായി അദ്ദേഹത്തിന് പരിശീലനത്തിനായി ഒരുപാട് സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ സച്ചിന്റെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഐ.പി.എല്ലില്‍ നിന്നും വിരമിച്ച മുംബൈ ഇന്ത്യന്‍സ് സ്‌കിപ്പര്‍ റിക്കിപോണ്ടിങ്ങും ട്വന്റി-20 യില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല.

Advertisement