എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഓസ്‌ട്രേലിയ ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ അംഗത്വം നല്‍കുന്നു
എഡിറ്റര്‍
Tuesday 16th October 2012 10:57am

ന്യൂദല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഓസ്‌ട്രേലിയ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കി ആദരിക്കുന്നു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ആണ് ദല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്.

Ads By Google

അപൂര്‍വമായി മാത്രമേ ഓസ്‌ട്രേലിയക്കാരല്ലാത്തവര്‍ക്ക് ഈ ബഹുമതി നല്‍കിയിട്ടുള്ളു. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി എന്തുകൊണ്ടും ഈ അംഗീകാരത്തിന് അര്‍ഹനാണെന്ന് ഗില്ലാര്‍ഡ് പറഞ്ഞു.

സച്ചിന്റെ വ്യക്തിത്വത്തിന് പകരം വെയ്ക്കാന്‍ ഒരാള്‍ ഇല്ല. അതുകൊണ്ട് തന്നെ ഈ പദവിക്ക് യോജിക്കുന്ന വ്യക്തിയും സച്ചിന്‍ തന്നെ-ഗില്ലാര്‍ഡ് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ കായിക മന്ത്രി സൈമണ്‍ ക്രാനാണ് സച്ചിന് അംഗത്വം നല്‍കുന്നത്. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് സച്ചിന്‍ ഇപ്പോള്‍ കളിക്കുന്നത്.

Advertisement