എന്ത് കൊണ്ട് വിമതനീക്കം; കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്
national news
എന്ത് കൊണ്ട് വിമതനീക്കം; കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 11:17 pm

ന്യൂദല്‍ഹി: രാജസ്ഥാന്‍ വിമതനീക്കത്തില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

എപ്പോഴും തത്വങ്ങളെ മുന്‍നിര്‍ത്തിയാണ് തന്റെ ഇടപെടലുകള്‍ ഉണ്ടായതെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. തന്നോടൊപ്പമുള്ള എം.എല്‍.എമാരോടൊപ്പമാണ് ഉന്നത പാര്‍ട്ടി നേതൃത്വത്തെ സച്ചിന്‍ പൈലറ്റ് കണ്ടത്.

‘കുറച്ചു പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍നിരയിലേക്ക് കൊണ്ടുവരാനുണ്ടായിരുന്നു. ഞാനത് ചെയ്തു. ആദ്യമേ പറഞ്ഞിരുന്നു, ഈ പ്രശ്‌നങ്ങളൊക്കെ ആരംഭിക്കുന്നതിന് പിന്നില്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. പാര്‍ട്ടിയുടെ മുന്നോട്ട്‌പോക്കിന് ഈ കാര്യങ്ങളൊക്കെ ഉന്നയിക്കണമെന്ന് ഞാന്‍ എപ്പോഴും കരുതുന്നതാണ്.’, സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം ഇങ്ങനെയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടന്നിരുന്നു. അതിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ സച്ചിന്‍ പൈലറ്റ് കണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ