എഡിറ്റര്‍
എഡിറ്റര്‍
അദാനി കേരളം വിടണം; വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യവുമായി സച്ചിദാനന്ദന്‍
എഡിറ്റര്‍
Thursday 26th October 2017 8:29pm

 

ന്യൂദല്‍ഹി: വിഴിഞ്ഞത്ത് സമര രംഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യവുമായി കവി സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സമരരംഗത്തുള്ള വിഴിഞ്ഞം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.


Also Red: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കരുത്; വിഴിഞ്ഞത്ത് പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വി.എസ്


‘വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം, അദാനി കേരളം വിടണം’ എന്നായിരുന്നു സച്ചിദാനന്ദന്റെ പോസ്റ്റ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വിഴിഞ്ഞത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരരംഗത്താണ്.

 

പുനരധിവാസം നഷ്ടപരിഹാരം തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് വിഴിഞ്ഞം ജനത സമരരംഗത്തിറങ്ങിയത്. കഴിഞ്ഞദിവസം സമരക്കാരെ കാണാനെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് സ്ഥലം സന്ദര്‍ശിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു കാട്ടിയായിരുന്നു പൊലീസ് നടപടി.


Dont Miss: ‘മിത്രോം…എനിക്കൊരു വേദനിപ്പിക്കുന്ന കാര്യം പറയാനുണ്ട്’; മോദിയെ അതേപടി അനുകരിച്ച് 22 കാരന്‍; അക്ഷയ് കുമാര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനം കാണാം


വിഴിഞ്ഞത്ത് സമരരംഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര പാക്കേജും നടപ്പാക്കുന്നുണ്ടെന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് അച്യുതാനന്ദന്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടവും ഉപജീവന മാര്‍ഗവും ഇല്ലാതാക്കുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ന്യായമായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഒരു പ്രദേശത്തെ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement