എഡിറ്റര്‍
എഡിറ്റര്‍
താന്‍ കോഹ്‌ലിയെ പോലൊരു ബാറ്റ്‌സ്മാനാകുമെന്ന് ബംഗ്ലാ താരം സബീര്‍ റഹ്മാന്‍; എങ്കിലതൊന്ന് കാണട്ടെയെന്ന് ആരാധകര്‍
എഡിറ്റര്‍
Tuesday 5th September 2017 3:21pm

 

ധാക്ക: ലോക ക്രിക്കറ്റില്‍ നിലവിലെ മികച്ച ബാറ്റ്‌സ്മാനാരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ നിസംശയം പറയുക വിരാട് കോഹ്‌ലി എന്ന പേരുതന്നെയാകും. ഏകദിനത്തില്‍ റെക്കോര്‍ഡ് പോയിന്റോടെ ഒന്നാം റാങ്കിങ്ങില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരത്തിന് ആരാധകരായി നിരവധി ക്രിക്കറ്റ് താരങ്ങളുമുണ്ട്.


Also Read: മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ


കഴിഞ്ഞ ഏതാനം നാളുകളായി ബംഗ്ലാദേശ് ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഒഴിച്ച് കൂടാനാവത്ത ഒന്നായി തീര്‍ന്നിരിക്കുകയാണ്. ഓസീസിനോടും ദക്ഷിണാഫ്രിക്കയോടും ന്യസിലാന്‍ഡിനോടുമുള്ള ബംഗ്ലാദേശിന്റെ പ്രകടനം നോക്കിയാല്‍ ഇത് മനസിലാകും.

ബംഗ്ലാദേശിന്റെ നിലവിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സബീര്‍ റഹ്മാന്‍. ടീമിലെ മികച്ച ബാറ്റസ്മാനായ സബീര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റുകളുടെ പേരില്‍ എന്നും പുലിവാലു പിടിക്കുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന സബീറിന്റെ ട്വീറ്റും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘ഞാന്‍ വിരാട് കോഹ്‌ലിയെ പോലെയൊരു ബാറ്റ്‌സ്മാനായി മാറും. സാധിക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. പ്രകടന മികവിലും സ്ഥിരതയിലും കോഹ്‌ലിയേക്കാള്‍ എത്രയോ പിറകില്‍ നില്‍ക്കുന്ന താരം കോഹ്‌ലിയെ പോലെ ആയിതീരുമെന്ന് പറഞ്ഞയുടനെത്തി സബീറിന് റീ ട്വീറ്റുകള്‍.


Dont Miss: ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂരും ആലുവ സബ്ജയിലില്‍ എത്തി


നിങ്ങള്‍ക്കത് ഒരിക്കലും കഴിയില്ലെന്നാണ് റീ ട്വീറ്റുകള്‍ പറയുന്നത്. ആര്‍ക്കേലും മരിക്കണമെങ്കില്‍ ഇതു നോക്കെന്നും ഞാന്‍ മരിച്ച് കഴിഞ്ഞെന്നുമൊക്കെയുള്ള പരിഹാസങ്ങളും മറുപടിയായി എത്തിയിട്ടുണ്ട്.

Advertisement