ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രി മാത്രമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശബരിമല തന്ത്രിമാര്‍
Sabarimala women entry
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രി മാത്രമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശബരിമല തന്ത്രിമാര്‍
ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 5:32 pm

ശബരിമല: ക്ഷേത്രം ഉടമസ്ഥര്‍ക്ക് തന്ത്രികളുടെ മേല്‍ അധികാരമില്ലെന്ന് തന്ത്രിമാരുടെ യോഗം. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് തന്ത്രി മാത്രമാണെന്നും മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും യോഗത്തിന് ശേഷം തന്ത്രിമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാകുകയാണ്്. താഴ്മണ്‍ തന്ത്രി കുടുംബത്തെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടി വക്താവിനെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും തന്ത്രിമാര്‍ കൂലിക്കാരാണെന്ന വാദം വേദനാജനകമാണെന്നും തന്ത്രിമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

ASO READ: ശബരിമലയിലെ യുവതി പ്രവേശം; വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

രാഹുല്‍ ഈശ്വറിന്റെ അഭിപ്രായം തന്ത്രിമാരുടേതല്ല. ആചാരങ്ങള്‍ മുടങ്ങിയാല്‍ ശുദ്ധിക്രിയ നടത്തുന്നത് വരെ നട അടയ്ക്കുമെന്നാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. വൈകാരികമായി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡല മകരവിളക്കിന് മുമ്പായി തന്ത്രിമാരുടെ വിപുലമായ യോഗം ചേരും. സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് യോഗം ആലോചിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. 20 ഓളം തന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

WATCH THIS VIDEO: