ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നികള്‍ ആക്രമിച്ചു; നേതാവ് ദര്‍ശനം നടത്താതെ മലയിറങ്ങി
kERALA NEWS
ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നികള്‍ ആക്രമിച്ചു; നേതാവ് ദര്‍ശനം നടത്താതെ മലയിറങ്ങി
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 4:34 pm

പത്തനംതിട്ട: ബി.ജെ.പിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറും ശബരിമല കര്‍മ്മ സമിതിയുടെ നെയ്യാറ്റിന്‍കരയിലെ നേതാവുമായ വി ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു.

ബുധനാഴ്ച പുലര്‍ച്ചയോടെ. പമ്പയില്‍ വെച്ചാണ് ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി ആക്രമിച്ചത്. പന്നി പുറകേ ഓടി കുത്തുകയായിരുന്നു എന്നാണ് വാര്‍ത്ത.

Also Read: എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്

ശബരിമല ദര്‍ശനം നടത്തുന്നതിനായി പമ്പയില്‍ എത്തിയപ്പോഴാണ് ഹരികുമാറിനെ കാട്ടുപന്നി ആക്രമിച്ചത്.വലത്തേ കാല്‍മുട്ടിന് ആഴത്തില്‍ മുറിവേറ്റ ഹരികുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിക്കിപ്പിച്ചു.

ശബരിമലയില പ്രതിഷേധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹരികുമാര്‍.പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാന്‍ ആകാതെ ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി.