എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌റത്ത് ജഹാന്‍ കേസ്: ഗുജറാത്ത് എ.ഡി.ജി.പിയുടെ ഹര്‍ജി സുപ്രീംകോടതി റദ്ദാക്കി
എഡിറ്റര്‍
Wednesday 12th June 2013 12:25am

s.p-pandian

ന്യൂദല്‍ഹി: ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ഗുജറാത്ത്  എ.ഡി.ജി.പി പി.പി. പാണ്ഡേയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
Ads By Google

ഇസ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍, അംജദ് അലി, ഇഷാന്‍ ജോഹര്‍ എന്നിവരെ 2004 ലാണ് ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന കേസില്‍ അഹ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന പാണ്ഡേയുടെ അഭ്യാര്‍ത്ഥനയാണ് സുപ്രീംകോടതി തള്ളിയത്.

ഹൈകോടതിയെ സമീപിക്കാതെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഏറ്റെടുത്ത് സി.ബി.ഐ തയ്യാറാക്കിയ രണ്ടാം എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകകളില്‍ പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്ദ്യാഗസ്ഥര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ വക വി.ഐ.പി പരിചരണം നല്‍കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

കൃത്യ നിര്‍വ്വഹണത്തിലെ വീഴ്ച്ചക്ക് സസ്‌പെന്‍ഷനിലായ പാണ്ഡ്യന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ രാത്രി താമസത്തിന്  വീട്ടിലെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ
പുറത്ത് വന്നിരുന്നു.

കേസില്‍ അന്വേഷണം തുടരുന്ന ദൗത്യ സംഘത്തിന് ഇനിയും യതാര്‍ത്ഥ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലും ലഭിക്കാത്തത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുന്ന അനൗദ്യോഗിക സംരക്ഷണം മൂലമാണെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

Advertisement