എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന കസ്തൂരിയെ ഇന്ത്യയിലേക്ക് വിടണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് സ്‌പോര്‍ണ്‍സര്‍
എഡിറ്റര്‍
Thursday 5th November 2015 2:24pm

kasthuri-relativeസൗദി അറേബ്യ: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ കസ്തൂരി മുനിരത്‌നത്തിന്റെ കൈ വെട്ടിമാറ്റിയ സംഭവം അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കസ്തൂരി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേസ് പിന്‍വലിക്കാതെ വിസ നല്‍കില്ലെന്ന നിലപാടിലാണ് സൗദിയിലെ ഇവരുടെ സ്‌പോര്‍ണ്‍സര്‍.

സൗദിയിലെ നിയമപ്രകാരം തൊഴിലുടമയോ അല്ലെങ്കില്‍ സ്‌പോര്‍ണ്‍സറോ ആണ് എക്‌സിറ്റ് വിസ അനുവദിക്കേണ്ടത്. എന്നാല്‍ കേസ് പിന്‍വലികാതെ തിരിച്ചുവരാനുള്ള വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്‌പോര്‍ണ്‍സര്‍.

വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്ന പീഢനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സൗദി ഭരണകൂടംചെയ്യുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ തമിഴ്‌നാട് സ്വദേശിനിയായ മുനിരത്‌ന കസ്തൂരിയുടെ കൈ തൊഴിലുടമ വെട്ടിയതല്ലെന്നും കെട്ടിടത്തില്‍ നിന്നും താഴെ വീണുണ്ടായ അപകടത്തില്‍ പോയതാണെന്നുമാണ് റിയാദ് പോലീസിന്റെ കണ്ടെത്തല്‍.

കൈ വെട്ടിമാറ്റി എന്ന നിലയില്‍ പുറത്തു വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളിയ സൗദി മന്ത്രാലയം രണ്ടു മാസങ്ങള്‍ക്കു മുമ്പ് സൗദിയില്‍ എത്തിയ മുനിരത്‌നം മാനസികരോഗിയതായിരുന്നെന്ന് പറഞ്ഞു. സൗദി സ്വദേശിയായ തൊഴിലുടമ കൈ വെട്ടിയതാണെന്ന ആരോപണം അവര്‍ തള്ളി. എന്നാല്‍തൊഴിലുടമയുടെ കൊടുക്രൂരതയാണ് കസ്തൂരിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്.

Advertisement