എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ക്ക് പങ്കെന്ന് സൂചന
എഡിറ്റര്‍
Tuesday 23rd October 2012 7:04pm

 Medical College Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Ads By Google

സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ക്കും പങ്കുള്ളതായാണ് സൂചന. കഴിഞ്ഞമാസം പതിനഞ്ചിനാണ് കൊല്ലം പള്ളിമുക്ക് സ്വാദേശിയായ യുവതി എസ്.എ.ടി ആശുപത്രിയില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ തനിക്ക് നോക്കാന്‍ സാധിക്കില്ലെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇടപെട്ട രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ കുഞ്ഞിനെ വില്‍ക്കന്‍ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയെ സമീപിച്ചു. 20,000 രൂപയ്ക്ക് വില്‍ക്കാമെന്നായിരുന്നു ഇവര്‍ ഏറ്റിരുന്നത്. എന്നാല്‍ ചട്ടം ലംഘിച്ച് മൂന്ന് ലക്ഷം രുപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രി സൂപ്രണ്ടിന് കത്തയക്കുകയായിരുന്നു.

.ഇത്തരത്തിലുള്ള സംഭവം ഇവിടെ മുമ്പും നടന്നതായും ആരോപണമുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അമ്മ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിനെ ഏല്‍പ്പിച്ചു.

Advertisement