സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
കൂട്ടിയിടിയില്‍ പരിക്കേറ്റ ഹള്‍സിറ്റി താരം റയാന്‍ മേസണ്‍ വിരമിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th February 2018 5:48pm

2017ല്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ ഗ്യാരി കാഹിലുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഹള്‍സിറ്റി മധ്യനിര താരം റയാന്‍ മേസണ്‍ വിരമിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളിക്കളത്തിലേക്ക് തിരിച്ചുവരാതെ വിരമിക്കാനുള്ള മേസണിന്റെ തീരുമാനം.

മൈതാനത്തേക്ക് തിരിച്ചെത്താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നുവെന്നും പക്ഷെ പരിക്കിന്റെ സ്വഭാവം ഭാവിയില്‍ കളിക്കാനുള്ള സാധ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും റയാന്‍ പറഞ്ഞു. 26ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

റയാന്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും എന്നു തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നില്ല.

 

ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 14 മിനിട്ട് പിന്നിട്ടപ്പോഴാണ് അപകടമുണ്ടായരുന്നത്. കൂട്ടിയിടിച്ചു വീണ മേസണ്‍ അപ്പോള്‍ത്തന്നെ അബോധാവസ്ഥയിലായി. ചെല്‍സിയുടെയും ഹള്‍ സിറ്റിയുടെയും വൈദ്യസംഘം ഉടനടി ഗ്രൗണ്ടിലെത്തി പ്രഥമ ശുശ്രൂഷ നടത്തുകയും പിന്നീട് ലണ്ടനിലെ സെന്റ്‌മേരീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയുമായിരുന്നു.

ടോട്ടന്‍ഹാം താരമായിരുന്ന മേസണ്‍ 2016 ആഗസ്റ്റില്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഹള്‍സിറ്റിയിലെത്തിയിരുന്നത്.

Advertisement