എഡിറ്റര്‍
എഡിറ്റര്‍
വിവാഹമോചന വാര്‍ത്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സ്ഥിരീകരിച്ചു
എഡിറ്റര്‍
Friday 7th June 2013 12:40am

putin-and-wife

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡമിര്‍ പുടിനും ഭാര്യ ലുഡ്മിലയും വിവാഹമോചിതരായി.

ഭാര്യയുമായി ബന്ധം പിരിയാന്‍ തീരുമാനിച്ചതായ വാര്‍ത്ത  സ്റ്റേറ്റ് ടെലിവിഷനില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിലാണ് സ്ഥിരീകരിച്ചത്.

Ads By Google

ഏറെ നാളായി റഷ്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ചോദിക്കവേ അത് ശരിയാണെന്ന് പുടിന്‍ വ്യക്തമാക്കു കയായിരുന്നു.

വിവാഹമോചിതരായാലും സൗഹൃദം തുരുമെന്ന് ലുഡ്മില പറഞ്ഞു. പുടിന്‍ എപ്പോഴും തന്റെ ജോലികളില്‍ വ്യാപൃതനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം വിഷമകരമായിരുന്നുവെന്നും ലുഡ്മില പറഞ്ഞു.

30 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1983 ല്‍ വിവാഹിതരായ പുടിന്‍-ലുഡ്മില ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. കാമുകിയും ജിംനാസ്റ്റിക് താരവുമായ അലിന കയബേവയുമായി പുടിനുളള ബന്ധം ഏറെക്കാലമായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

30 കാരി കയബേവയുമായി അടുത്തതോടെ ലുഡ്മിലയുമായി പുടിന്‍ അകലത്തിലായിരുന്നു. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് അപൂര്‍വമായി മാത്രമായിരുന്നു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

2012 മെയ് 7 ന് നടന്ന പുടിന്റെ സത്യപ്രതിഞ്ജാ ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.

Advertisement