സിറിയയ്ക്കുമേല്‍ ഉപരോധം: അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി റഷ്യ
World
സിറിയയ്ക്കുമേല്‍ ഉപരോധം: അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി റഷ്യ
ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2012, 11:38 am

മോസ്‌കോ: സിറിയക്കെതിരെ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവോവ്. സമ്മര്‍ദ്ദവും ഭീഷണിയും തുടര്‍ന്നാല്‍ സിറിയയില്‍ യു.എന്‍ നടത്തുന്ന പരിശോധനയോട് സഹകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി.[]

റഷ്യയുടെ ഈ പ്രഖ്യാപനം അമേരിക്കയ്ക്ക് തിരിച്ചടിയായതായാണ് അറിയുന്നത്. സിറിയന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കാന്‍ ദീര്‍ഘനാളായി അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു റഷ്യയ്ക്ക് മേലുള്ള സമ്മര്‍ദ്ദം. അതേസമയം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ സൈന്യവും സായുധസേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവോയുടെ പ്രസ്താവനയോടെ സിറിയന്‍ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നിരിക്കുകയാണ്. ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്‌നം  പരിഹരിക്കാന്‍ സിറിയയിലേക്ക് യു.എന്‍ പ്രത്യേക ദൂതന്‍ കോഫി അന്നന്‍ എത്തുന്നതിന് മുന്നോടിയായാണ് റഷ്യയുടെ മുന്നറിയിപ്പ്.