എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക ഐഎസിനെ സഹായിക്കുന്നു; തെളിവ് നിരത്തി റഷ്യന്‍ സുരക്ഷാ ഏജന്‍സി
എഡിറ്റര്‍
Wednesday 15th November 2017 2:39pm

മോസ്‌കോ: ആഗോളഭീഷണിയായി മാറിയിരിക്കുന്ന ഐ.എസിലേക്ക് പൗരന്‍മാരുടെ വിവരങ്ങളും ചിത്രങ്ങളും അമേരിക്ക ചോര്‍ത്തുവെന്ന് റഷ്യന്‍ സുരക്ഷാ എജന്‍സിയടെ ആരോപണം.

വിഡിയോ ഗെയിമുകളില്‍ നിന്നും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ എന്ന നിലയിലാണ് ചിത്രങ്ങള്‍ കൈമാറുന്നതെന്നും റഷ്യന്‍ സുരക്ഷ എജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

നവംബര്‍ 9 ന് ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍ എന്നാണ് സുരക്ഷാ എജന്‍സിയുടെ വാദം.


Dont Miss റാഫേല്‍ യുദ്ധ വിമാനക്കരാര്‍;കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ ബി.ജെ.പി


മാത്രമല്ല ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം വിഡിയോസില്‍ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളെപ്പറ്റി 2016ല്‍ ബാഗ്ദാദിലെ പ്രതിരോധമന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധ മന്ത്രാലത്തിന്റെ വിവരങ്ങളും വിഡിയോ ഗെയിമുകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളും എ.എഫ്.പി പരിശോധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങള്‍ പ്രതിരോധ വിഭാഗത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. അതിനുശേഷം തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണിതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

പ്രതിരോധവിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തെ പാകപ്പിഴയാണ് ആരോപണത്തിനടിസ്ഥാനമെന്ന് റഷ്യന്‍ എജന്‍സികള്‍ പറഞ്ഞു.
എന്നാല്‍ റഷ്യയുടെ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.

പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യുവാന്‍ ലോകരാജ്യങ്ങളുമായി കൈകോര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മോസ്‌കോയിലെ അമേരിക്കന്‍ എംബസി വ്യക്തമാക്കി. നുണകളുടെ കുമ്പാരമെന്നാണ് റഷ്യന്‍ ആരോപണത്തെ അമേരിക്കന്‍ എംബസി വിശേഷിപ്പിച്ചത്.

Advertisement