എഡിറ്റര്‍
എഡിറ്റര്‍
പി.എസ്.ജിയുമായി ബന്ധമില്ല: ഫേബിയോ കാപ്പല്ലോ
എഡിറ്റര്‍
Wednesday 5th June 2013 12:32pm

fabio-cappello

മോസ്‌ക്കോ: ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെയ്ന്റ് ജെര്‍മന്‍ ക്ലബ്ബുമായി താന്‍ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് റഷ്യന്‍ ഫുട്‌ബോള്‍ ടീം മാനേജന്‍ ഫേബിയോ കാപ്പല്ലോ.

പി.എസ്.ജിയില്‍ നിന്നും കാര്‍ലോ ആന്‍സലോട്ടി പടിയിറങ്ങുന്നതോടെ താന്‍ പി.എസ്.ജിയില്‍ എത്തും എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഫേബിയോ കാപ്പല്ലോ പറഞ്ഞു.

Ads By Google

എനിയ്ക്ക് പി.എസ്.ജിയുമായി നിലവില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ ഭാവിയില്‍ അങ്ങനെ ഉണ്ടാവില്ലെന്ന് പറയാനും കഴിയില്ല.

റഷ്യന്‍ ടീമില്‍ ഞാന്‍ സംതൃപ്തനാണ്. എന്റെ ജോലി തികഞ്ഞ സന്തോഷത്തോടെ തന്നെയാണ് ചെയ്യുന്നത്. എന്നിരുന്നാലും ഏതെങ്കിലും കാലം പി.എസ്.ജിയിലേക്ക് ഞാന്‍ പോയ്ക്കൂടായ്കയില്ല. ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. അത്തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. – കാപ്പെല്ലോ പറഞ്ഞു.

2012 ജൂലൈ 26 നാണ് റഷ്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി കാപ്പല്ലോ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്. 2014 ല്‍ ബ്രസീലില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ടീമിനെ എത്തിക്കുകയെന്ന ലക്ഷ്യമാണ് കാപ്പല്ലോയ്ക്ക് മുന്നിലുള്ളത്.

12 പോയിന്റുമായി യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് എഫിലാണ് നിലവില്‍ ടീമിന്റെ സ്ഥാനം.

കാപ്പല്ലോ ഇതിന് മുന്‍പ് ഇറ്റാലിന്‍ സീരീയ എ ക്ലബ്ബായ മിലാന്റെ കോച്ച് പദവിയിലിരുന്നു. 2007 ലാണ് ഇംഗ്ലണ്ടിന്റെ മാനേജന്‍ പദവിയിലെത്തുന്നത്. അതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആ സ്ഥാനം ഒഴിയുന്നത്.

Advertisement