എഡിറ്റര്‍
എഡിറ്റര്‍
രൂപയുടെ മൂല്യം 51.50 നിലവാരത്തിലേക്കുയരുന്നു
എഡിറ്റര്‍
Sunday 28th October 2012 11:28am

മുംബൈ: വിദേശവിപണിയില്‍ രൂപയുടെ മൂല്യം വരുന്ന മാസങ്ങളില്‍ ഉയരും. 2013 മാര്‍ച്ച് അവസാനത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 51.50 എന്ന നിലയിലെത്തുമെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ അനുമാനം.

Ads By Google

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശക്തമായ നിക്ഷേപ ഒഴുക്കിന്റെ പിന്‍ബലത്തില്‍ രൂപ കരുത്താര്‍ജ്ജിക്കുമെന്ന് സി.എം.ഐ.ഇ വ്യക്തമാക്കി.

53.55 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ രുപയുടെ മൂല്യത്തില്‍ വന്‍തോതിലുള്ള ഉയര്‍ച്ചതാഴ്ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരവസരത്തില്‍ 56 നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു.

ആ നിലയില്‍ നിന്ന് 52 നിലവാരത്തിലേക്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിച്ചതിന്റെ ഫലമായിരുന്നു ഇത്. എന്നാല്‍ രണ്ടാഴ്ചയായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞാണ് നില്‍ക്കുന്നത്.

Advertisement