Administrator
Administrator
രൂപയുടെ മൂല്യം കുറഞ്ഞു
Administrator
Monday 27th June 2011 12:47pm

rupeesയു.എസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ ഇടിവുണ്ടായി. പ്രാദേശിക കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്. കൂടാതെ യൂറോയ്ക്കും ഏഷ്യന്‍ കറന്‍സികള്‍ക്കുമെതിരെ ഡോളറിന്റെ നില മെച്ചപ്പെട്ടതും രൂപയുടെ മൂല്യം കുറയാന്‍ കാരണമായി .

ഫൊറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ ആഭ്യന്തര കറന്‍സിയുടെ മൂല്യം 12 പൈസയിടിഞ്ഞ് 45.11 എന്ന നിലയിലാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഇത് 44.99/45 രൂപയായിരുന്നു.

അതേസമയം ബോംബെ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 181.76 പോയന്റ് ഉയര്‍ന്ന് 18.422.44 എത്തി. തുടക്കത്തില്‍ 28 പോയന്റെ താഴ്ന്നതിനു ശേഷമാണ് സെന്‍സെക്‌സ് ഉയര്‍ന്നത്.

Advertisement