എഡിറ്റര്‍
എഡിറ്റര്‍
കുക്കിനേക്കാള്‍ ഭേദം മൈക്കല്‍ ക്ലാര്‍ക്ക്: ഷെയ്ന്‍ വോണ്‍
എഡിറ്റര്‍
Sunday 24th March 2013 3:16pm

ലണ്ടന്‍: ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റിയര്‍ കുക്കിനേക്കാള്‍ എന്ത്‌കൊണ്ടും ഭേദമാമ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വോണ്‍.

Ads By Google

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയുടെ പശ്ചാത്തലത്തിലാണ് ഷെയ്ന്‍ വോണ്‍ ഇരു ക്യാപ്റ്റന്മാരേയും താരതമ്യം ചെയ്തത്. കുക്കിനേക്കാള്‍ മികച്ച ബാറ്റ്‌സാമാനും ക്യാപ്റ്റനുമാണ് ക്ലാര്‍ക്കെന്നാണ് ഷെയ്ന്‍ വോണ്‍ പറയുന്നത്.

ജൂലൈയില്‍ നടക്കുന്ന ആഷസില്‍ ഓസ്‌ട്രേലിയ മികച്ച വിജയം നേടുമെന്നും ഷെയ്ന്‍ വോണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അലസ്റ്റിയര്‍ കുക്ക്, മൈക്കല്‍ ക്ലാര്‍ക്ക്, സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഷിം ആംല എന്നിവരാണ് ലോകത്തിലെ മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരെന്നും ഷെയ്ന്‍ വോണ്‍ പറയുന്നു.

ഇവരില്‍ മികച്ച താരം ക്ലാര്‍ക്കാണെന്നും ഷെയ്ന്‍ വോണ്‍ പറയുന്നു. മറ്റ് രണ്ട് പേരേക്കാള്‍ സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കന്‍ ക്ലാര്‍ക്കാണ്. ക്ലാര്‍ക്കിനെ ‘റണ്‍ മെഷീന്‍’ എന്നാണ് ഷെയ്ന്‍ വോണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisement