ത്രിപുരയില്‍ തലപൊക്കാനാവാതെ ബി.ജെ.പി; പുതിയ പാര്‍ട്ടിക്ക് മുന്നില്‍ എട്ടുനിലയില്‍ പൊട്ടി
national news
ത്രിപുരയില്‍ തലപൊക്കാനാവാതെ ബി.ജെ.പി; പുതിയ പാര്‍ട്ടിക്ക് മുന്നില്‍ എട്ടുനിലയില്‍ പൊട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 4:05 pm

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തിരിച്ചടി. ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി.

നിര്‍ണായകമായ ത്രിപുര സ്വയംഭരണ ജില്ലാ കൗണ്‍സില്‍ വോട്ടെടുപ്പില്‍ 28 സീറ്റുകളില്‍ 18 ലും പുതിയതായി രൂപീകരിച്ച ടി.ഐ.പി.ആര്‍.എ ആണ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പിയും സഖ്യകക്ഷിയും ഏഴെണ്ണത്തിലാണ് മുന്നില്‍.

കൗണ്‍സിലില്‍ 30 സീറ്റുകളാണുള്ളത്, അതില്‍ 28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ്. 20 നിയമസഭാ വിഭാഗങ്ങളിലായാണ് 30 സീറ്റുകള്‍ ഉള്ളത്. 2015 മെയ് മാസത്തില്‍ നടന്ന അവസാന സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 25 സീറ്റുകള്‍ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ruling BJP, Ally Set For Shock Defeat In Tripura Tribal Council Polls