എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ പരാജയമാണെന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ തന്നെ വെച്ചോ; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി രാജീവ് പ്രതാപ് റൂഡി
എഡിറ്റര്‍
Tuesday 5th September 2017 3:43pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോശംപ്രകടനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി.

മന്ത്രിയെന്ന നിലയില്‍ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ തന്റെ തന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും റൂഡി പറയുന്നു.

‘എന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ഞാന്‍ പരാജയപ്പെട്ടവനാണെന്നാണ് മോദി കരുതുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട ‘രാജീവ് പ്രതാപ് റൂഡി പറയുന്നു.


Dont Miss ചരിത്രം കുറിച്ച് എസ്.എഫ്.ഐ; രാജസ്ഥാനില്‍ സംഘപരിവാറിനെ തൂത്തെറിഞ്ഞ് 21 ഇടത്ത് തകര്‍പ്പന്‍ ജയം


ബോസാണ് എല്ലായ്‌പ്പോഴും ശരി. വളരെ ചെറിയ സമയത്തിനുള്ളില്‍ അവരുടെയൊക്കെ നിര്‍ദേശപ്രകാരം ഞാന്‍ ചെയ്ത് തീര്‍ത്ത കാര്യങ്ങളെ കുറിച്ച് ജനങ്ങളേയും ഭരണാധികാരികളേയും ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. അക്കാര്യം ഞാന്‍ സമ്മതിക്കുന്നു.

ഞാന്‍ എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനി എന്റെ പിന്‍ഗാമികളും വിമര്‍ശകരുമാണ് അത് സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങള്‍ ദൃശ്യമാകാന്‍ സമയമെടുക്കും. – റൂഡി പറയുന്നു.

പ്രകടനം മോശമായതിന്റെ പേരില്‍ റൂഡി ഉള്‍പ്പടെ ആറ് മന്ത്രിമാരെ പുന:സംഘടനയില്‍ ഒഴിവാക്കിയിരുന്നു. ധര്‍മ്മേന്ദ്ര പ്രധാനാണ് റൂഡിക്ക് പകരക്കാരനായിഎത്തിയത്.

രാജിതീരുമാനം തന്റേതായിരുന്നില്ലെന്ന് നേരത്തെ ഇദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്‌ക്കെതിരെ വിമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തുന്നത്.

Advertisement