ന്യൂദല്‍ഹി: റബ്ബറിന്റെ ഇറക്കുമതി തീരുവ 13.10 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രവാണിജ്യ മന്ത്രാലയം തീരുമാനിച്ചു. തീരുവ കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്കാണ് ഉറപ്പുലഭിച്ചത്. നേരത്തേ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്നും ത്തില്‍ നിന്നും 7.5 ശതമാനമാക്കി കുറച്ച നടപടി വിവാദമായിരുന്നു.
വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുവ കുറച്ചത്. സ്വാഭാവിക റബ്ബറിന് രാജ്യത്തുള്ള ലഭ്യതക്കുറവും വിലവര്‍ധനവുമാണ് തീരുവ കുറയ്ക്കാന്‍ കാരണമെന്നും കമല്‍നാഥ് പറഞ്ഞു. റബ്ബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് സാധാരണക്കാരായ റബ്ബര്കൃഷിക്കാരെ ബാധിക്കുമെന്നും കേരളത്തില്‍ നിന്നുള്ള എം പിമാര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.