കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ്;  അമിത് ഷായുമായി ചര്‍ച്ച നടത്തി
D' Election 2019
കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ്; അമിത് ഷായുമായി ചര്‍ച്ച നടത്തി
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 8:34 pm

ന്യൂദല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാവശ്യവുമായി ആര്‍.എസ്.എസ്. ഇത് സംബന്ധിച്ച് ആര്‍.എസ്. എസ് നേതാക്കള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി.

നേരത്തെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ തിരിച്ചുവരാന്‍ തയ്യാറെണെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രനേതൃത്വം തീരുമാനിക്കണം തന്റെ തിരിച്ചുവരവെന്നും ഗവര്‍ണറായത് ആഗ്രഹിച്ചിട്ടല്ല, സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നെന്നും കുമ്മനം പറഞ്ഞിരുന്നു.

Also Read  നിങ്ങള് കാക്കയെന്നോ, കരിങ്കൊരെങ്ങെന്നോ, ചുള്ളിക്കമ്പെന്നോ എന്തു വേണേലും വിളിച്ചോ..തല്‍ക്കാലം വെളുക്കാനുദ്ദേശ്യമില്ലാത്ത കാക്കകളിലൊന്നാണ് ഞാന്‍

കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആര്‍.എസ്.എസ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. മതസാമുദായിക നേതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കുമ്മനമെന്നും ഈ അടുപ്പം ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാനാകുമെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

എട്ടുമാസം മുമ്പാണ് കുമ്മനം ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും രാജിവെച്ച് മിസോറാം ഗവര്‍ണറായി ചുമതലയേറ്റത്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നു ഇത്. ഈ വേളയില്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ തുടരാനുള്ള താല്‍പര്യം കുമ്മനം ബി.ജെ.പി നേതൃത്വത്തേയും കേന്ദ്രസര്‍ക്കാറിനേയും അറിയിച്ചിരുന്നു.
DoolNews video