ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കൈരളി ക്യാമറ പെഴ്‌സണ്‍ ഷാജിലയെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍
ന്യൂസ് ഡെസ്‌ക്
Thursday 10th January 2019 8:45pm

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് സമരവേദിയ്ക്ക് സമീപം കൈരളി ക്യാമറാ പെഴ്‌സണ്‍ ഷാജില അലി ഫാത്തിമയെ ആക്രമിച്ച ആര്‍.എസ്.എസുകാരന്‍ റിമാന്‍ഡില്‍. വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്റോണ്‍മെന്റ് പൊലീസ് റിമാന്‍ഡ് ചെയ്തത്.

ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താല്‍ ദിവസത്തിലായിരുന്നു ഷാജിലയെ സംഘപരിവാറുകാര്‍ വിഷ്വലെടുത്താല്‍ ക്യാമറ അടിച്ചുപൊട്ടിക്കുമെന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമിച്ചിരുന്നത്.

സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതും റോഡിലുള്ള കൊടിതോരണങ്ങളും മറ്റും നശിപ്പിക്കുന്നതും ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു ഷാജിലയ്‌ക്കെതിരായ ആക്രമണം.

സംഭവത്തില്‍ സംഘപരിവാറിനെതിരെ ഷാജില ശക്തമായി പ്രതികരിച്ചിരുന്നു. സംഘപരിവാര്‍ ആക്രമണങ്ങളെ ഭയന്ന് പിന്തിരിഞ്ഞോടില്ലെന്നും ബി.ജെ.പിയുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനിയും പോവുമെന്നും ഷാജില ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

സംഘപരിവാറിനെ പേടിയില്ല, ബി.ജെ.പിയുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനിയും പോവും: തിരുവനന്തപുരത്ത് ബി.ജെ.പിക്കാര്‍ അക്രമിച്ച ക്യാമറ പെഴ്‌സണ്‍ പ്രതികരിക്കുന്നു

Advertisement