ചാനല്‍ ചര്‍ച്ചക്കിടെ മുസ്‌ലിം പണ്ഡിതനു നേരെ ആര്‍.എസ്.എസ് നേതാവിന്റെ തെറിവിളി; ഇടവേളക്കിടെ കൈയേറ്റ ശ്രമവും, വീഡിയോ
National
ചാനല്‍ ചര്‍ച്ചക്കിടെ മുസ്‌ലിം പണ്ഡിതനു നേരെ ആര്‍.എസ്.എസ് നേതാവിന്റെ തെറിവിളി; ഇടവേളക്കിടെ കൈയേറ്റ ശ്രമവും, വീഡിയോ
ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2018, 8:54 pm

ദല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ മുസ്‌ലിം പണ്ഡിതനെ ഭീഷണിപ്പെടുത്തിയും അടിക്കാനൊരുങ്ങിയും ആര്‍.എസ്.എസ് തത്വചിന്തകന്‍ സംഗീത് രാഗി. ന്യൂസ്് 24 ചാനലിന്റെ ചര്‍ച്ചയിലെ ഇടവേളക്കിടെയായിരുന്നു സംഗീത് രാഗിയുടെ “പ്രകടനം”.

കാശ്മീരില്‍ സൈനികര്‍ക്കെതിരായ ആക്രമണത്തെ അടിസ്ഥാനമാക്കിയിരുന്നു ചര്‍ച്ച. മുസ്‌ലിം പണ്ഡിതനായ മൗലാന സാജിദ് റഷീദിയും സംഗീത് രഗിയും കോണ്‍ഗ്രസിന്റെ രാജിവ് ത്യാഗിയുമായിരുന്നു അതിഥികള്‍.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം തള്ളിക്കളയണമെന്നായിരുന്നു സംഗീത് രഗി ചര്‍ച്ചക്കിടെ പറഞ്ഞത്. എന്നാല്‍ നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത് എന്ന് സാജിദ് റഷീദി തിരിച്ചടിച്ചു.

തുടര്‍ന്ന് അരിശത്തോടെ സംഗീത് രാഗി റഷീദിയെ വിഡ്ഢിയെന്നും നിരക്ഷരനെന്നും പാകിസ്ഥാന്‍ ചാരനെന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. വിഷയം കൈവിട്ട് പോകുന്നത് കണ്ട അവതാരകന്‍ ഉടന്‍ തന്നെ ഇടവേള ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇടവേളക്കിടെ റഷീദിക്കുനേരെ ആക്രമിക്കാനായി സംഗീത് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നു സ്റ്റുഡിയോയിലുള്ളവരാണ് രംഗം ശാന്തമാക്കിയത്.