എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയുടെ അടിയുടെ ക്ഷീണം തീരും മുമ്പ് ആര്‍.എസ്.എസ് വീണ്ടും തിരിച്ചടി; ആര്‍.എസ്.എസ് കോട്ടയായ ദല്‍ഹി സര്‍വ്വകലാശാലയിലും സംഘപരിവാറിന് തോല്‍വി
എഡിറ്റര്‍
Saturday 2nd September 2017 6:12pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ അടിയുടെ ക്ഷീണം മാറും മുമ്പു തന്നെ ആര്‍.എസ്.എസിന് അടുത്തയടി. വര്‍ഷങ്ങളായി എ.ബി.വി.പി ജയിക്കുകയും സംഘപരിവാര്‍ പരിപാടികള്‍ക്ക് അണികളെ സംഭാവന ചെയ്യുകയും ചെയ്യുന്ന ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പരാജയമാണ് ആര്‍എസ്എസിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ദല്‍ഹി സര്‍വകലാശാല ടീച്ചേര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ആര്‍.എസ്.എസ് അനുകൂല സംഘടന പരാജയപ്പെട്ടത്. ആര്‍.എസ്.എസ് അനുകൂല സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേര്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായ വിഎസ് നേഗിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് ടീച്ചേര്‍സ് ഫ്രണ്ടിന്റെ രജീബ് റായ് ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


Also Read:  ദളിത് വിദ്യാര്‍ത്ഥിനി അനിതയുടെ മരണം; ചെന്നൈ നഗരത്തില്‍ പ്രതിഷേധവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍


261 വോട്ടുകള്‍ക്കാണ് പരാജയം എറ്റുവാങ്ങിയത്. രജീബ് റായ്ക്ക് 2636 വോട്ടുകളാണ് ലഭിച്ചത്. വിഎസ് നേഗിക്ക് 2375 വോട്ടുകളാണ് വിജയിച്ചത്.

സര്‍വകലാശാലകളെയും വിദ്യഭ്യാസ സംവിധാനങ്ങളെയും ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഞങ്ങളുടെ വിജയമെന്ന് രജീബ് റായ് പറഞ്ഞു. ഞങ്ങളുടെ തൊഴിലിന്റെ അന്തസ്സ സംരക്ഷിക്കുന്നതിനും ഈ വിജയം സഹായിക്കുമെന്നും രജീബ് റായ് പറഞ്ഞു.

Advertisement