എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം: നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Sunday 30th April 2017 12:07pm

മുംബൈ: ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രമേഷ് മെഹ്ത ആര്‍.എസ്.എസിനെക്കുറിച്ചെഴുതിയ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Must Read:വിവാഹപൂര്‍വ്വ സെക്‌സിനെക്കുറിച്ച് കിട്ടിയ ആദ്യ ഉപദേശം: 10 ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഓര്‍മ്മകളിലൂടെ 


‘ ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടി പ്രാധാന്യമുള്ള ആര്‍.എസ്.എസ് ആശയമായ സാമൂഹ്യ സാമ്പത്തിക സമത്വമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.’ ഗഡ്കരി പറഞ്ഞു.

ഇക്കാലങ്ങളില്‍ പരാജയപ്പെട്ടതാണ് മാര്‍ക്‌സിസവും സോഷ്യലിസവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സാമൂഹ്യ സാമ്പത്തിക വികസനത്തിന്റെ ആര്‍.എസ്.എസിന്റെ മാതൃക ലോകത്തിനു തന്നെ വഴികാട്ടിയാണ്.’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. എല്ലാവരെയും ഉള്‍ക്കൊളിച്ചുള്ളതാണ് ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ആശയമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertisement