എഡിറ്റര്‍
എഡിറ്റര്‍
പശു ഗവേഷണത്തിന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡോക്ടറേറ്റ്
എഡിറ്റര്‍
Friday 10th March 2017 1:01pm

 

നാഗ്പൂര്‍: ആര്‍.എസ്.എസ് നോതാവ് മോഹന്‍ ഭാഗവതിന് മഹാരാഷ്ട്ര മൃഗ-മത്സ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഭാഗവതിന് ബഹുമതി നല്‍കിയിരിക്കുന്നത്.


Also read ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി ഇന്ത്യാ ചരിത്രത്തിലാദ്യം


ഗോശാലകളുടെ മൂല്യം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഭാഗവതിനു കഴിഞ്ഞു എന്നാണ് സര്‍വകലാശാലയുടെ നിരീക്ഷണം. പാലുത്പന്നങ്ങള്‍ക്ക് പുറമേ ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും പഞ്ചാമൃതം പോലുള്ള ആയുര്‍വേദ മരുന്നുകളിലൂടെയാണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഭാഗവതിനു കഴിഞ്ഞെന്നും സര്‍വകലാശാല പറയുന്നു.

ഗോശാലകള്‍, വൈദ്യഗുണമുള്ള ഗോമൂത്ര ഉല്‍പന്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ നടത്തിയ ഗവേഷണത്തിനും എഴുത്തുകള്‍ക്കുമുള്ള ഡി. ലിറ്റ് ബഹുമതിയാണ് ഭാഗവതിന് ലഭിച്ചതെന്ന് ആര്‍.എസ്.എസ് വക്താവ് രാജേഷ് പദാമര്‍ പറഞ്ഞു. മൃഗവൈദ്യശാസ്ത്രത്തില്‍ ബിരുദധാരിയാണ് ഭാഗവത്.

സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ബിരുദധാന ചടങ്ങിലാണ് മോഹന്‍ ഭാഗവതിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ മോഹന്‍ ഭാഗവതിന്റെ ഡോക്ടറേറ്റ് രാഷ്ട്രീയ സ്വാധീനത്തിലൂടെ നേടിയെടുത്തതാണെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആര്‍.എസ്.എസ്. ആസ്ഥാനം കൂടിയായ നാഗ്പൂരില്‍ സ്ഥിതിചെയ്യുന്ന സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.

Advertisement