എഡിറ്റര്‍
എഡിറ്റര്‍
പൊലീസിലെ ആര്‍.എസ്.എസ് സെല്ലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവിക്ക് ഡി.ജി.പിയുടെ നിര്‍ദേശം
എഡിറ്റര്‍
Saturday 7th October 2017 10:14am

തിരുവനന്തപുരം: കേരള പൊലീസിലെ ആര്‍.എസ്.എസ് സെല്ലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. പൊലീസിലെ ആര്‍.എസ്.എസ് അനുഭാവികള്‍ കന്യാകുമാരില്‍ രഹസ്യയോഗം ചേര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഡി.ജി.പിയുടെ നിര്‍ദേശം.

ഇന്റലിജിന്‍സ് മേധാവി മുഹമ്മദ് യാസിനാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല. ആര്‍.എസ്.എസ് സെല്ലിന്റെ രഹസ്യയോഗവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയതിനു പിന്നാലെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്.


Must Read: വിമാനത്തില്‍ നിന്നിറങ്ങാനായി കൊണ്ടുവന്ന സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി: ഒടുക്കം നടന്നിറങ്ങിയ സൗദി രാജാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


പൊലീസ് സേനയിലെ 27 അംഗങ്ങളാണ് കന്യാകുമാരിയില്‍ ആഗസ്റ്റ് 17ന് രഹസ്യയോഗം ചേര്‍ന്നത്. നിര്‍ജീവമായ പാര്‍ട്ടി സെല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടായിരുന്നു യോഗം. കന്യാകുമാരിലെ വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു യോഗം.

മുമ്പുണ്ടായിരുന്ന ‘തത്ത്വമസി’ ഗ്രൂപ്പ് സജീവമാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. കോവളം ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥനാണു സെല്‍ അധ്യക്ഷന്‍. ഇന്റലിജന്‍സ് ബോംബ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്.

എല്ലാമാസവും വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Advertisement