എഡിറ്റര്‍
എഡിറ്റര്‍
ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം പ്രവൃത്തിയെന്ന് ആര്‍.എസ്.എസ്
എഡിറ്റര്‍
Thursday 31st August 2017 1:35pm


യു.പി: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം പരിപാടിയാണെന്ന് ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ബലിയറുക്കുന്നത് ബഹിഷ്‌കരിക്കണമെന്നും ഇത് ഇസ്‌ലാമില്‍ നിഷിദ്ധമാണെന്നും എം.ആര്‍.എം അവധ് (യു.പി) കണ്‍വീനര്‍ സഈദ് ഹസന്‍ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി ആര്‍ക്കെങ്കിലും ബലി നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെടണമെന്നും സഈദ് ഹസന്‍ കൗസര്‍ ഉപദേശം നല്‍കുന്നു. മൃഗബലി പ്രവാചകനായ ഇബ്രാഹീം പോലും നടത്തിയിട്ടില്ലെന്നും പിന്നെന്തിനാണ് മുസ്‌ലിംങ്ങള്‍ നടത്തുന്നതെന്നാണ് മറ്റൊരു നേതാവായ രാജ റഈസ് ചോദിക്കുന്നത്.

യു.പി, ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ മൃഗബലിക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എം.ആര്‍.എം പ്രഖ്യാപിച്ചിരുന്നു.

2002ല്‍ അന്നത്തെ ആര്‍.എസ്.എസ് സര്‍സംഘചാലക് ആയിരുന്ന കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് എം.ആര്‍.എം രൂപീകരിച്ചത്.

Advertisement