എഡിറ്റര്‍
എഡിറ്റര്‍
‘അഡ്മിനിസ്ര്‌ടേറ്റര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു’; ലക്ഷദ്വീപില്‍ സി.പി.ഐ.എമ്മിന് അപ്രഖ്യാപിത വിലക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Thursday 28th September 2017 11:28am

 

കണ്ണൂര്‍: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ സി.പി.ഐ.എമ്മിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം പ്രവര്‍ത്തകരെ ബി.ജെ.പിയുടെ താല്‍പ്പര്യപ്രകാരം വേട്ടയാടുകയാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലക്ഷദ്വീപിലെ മനുഷ്യാവകാശലംഘനവും സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്തതും അന്വേഷിക്കാന്‍ എം.പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം രാജീവ്ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബൂബക്കര്‍ എന്നയാള്‍ കൃത്യസമയത്ത് കൊച്ചിയിലെത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. രോഗിയെ കൊണ്ടപോകുന്നതിന് ഹെലികോപ്റ്റര്‍ നല്‍കുന്നതിനു പകരം അഡ്മിനിസ്‌ട്രേറ്റര്‍ സ്വന്തം കാര്യത്തിനുപയോഗിക്കുകയായിരുന്നു.


Also Read: രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇപ്പോഴും: പ്രയാഗ മാര്‍ട്ടിന്‍


ഇത് ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെയും കുടുംബത്തെയും ഭീകരമായി മര്‍ദ്ദിച്ചിരുന്നെന്നും പ്രതിഷേധയോഗം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ സെക്രട്ടറി റഹീമിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്‌തെന്ന് കോടിയേരി പറഞ്ഞു. സിപി.ഐ.എമ്മില്‍ ഇനി പ്രവര്‍ത്തിക്കില്ല എന്നെഴുതി ഒപ്പിട്ടു നല്‍കാന്‍ റഹീമിനോട് പൊലീസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘നൂറുശതമാനവും മുസ്‌ലിം ജനവിഭാഗം അധിവസിക്കുന്ന ദ്വീപില്‍ അടുത്തകാലത്തായി സി.പി.ഐ.എം നല്ല സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ‘

മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.ഐ.എം പ്രവര്‍ത്തിക്കുമ്പോള്‍ അത് ആര്‍.എസ്.എസിനെ അലോസരപ്പെടുത്തുകയാണെന്നും ഗോവയിലെയും മണിപ്പൂരിലെയും പോലെ കുതിരക്കച്ചവടത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement