ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Politics
2017ല്‍ ആര്‍.എസ്.എസിന് 8000 പുതിയ അംഗങ്ങളുണ്ടായി; ദിവസേന ശാഖയില്‍ പങ്കെടുക്കുന്നത് 84000 പേര്‍: അവകാശവാദവുമായി സംസ്ഥാനത്തെ ആര്‍.എസ്.എസ് മേധാവി
ന്യൂസ് ഡെസ്‌ക്
Friday 16th March 2018 1:27pm

 

കോഴിക്കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ 7% വര്‍ധനവുണ്ടായതായി ആര്‍.എസ്.എസ് കേരള പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടിയുടെ അവകാശവാദം. പ്രത്യേക കാമ്പെയ്‌നിന്റെ ഭാഗമായി 8000 പുതിയ അംഗങ്ങളാണ് ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞവര്‍ഷം കേരളത്തില്‍ 583 പുതിയ ശാഖകള്‍ കൂടി ആരംഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘6845 ശാഖകളാണ് ആര്‍.എസ്.എസ് ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ദിവസം ഏതാണ്ട് 84000 പേര്‍ ശാഖയില്‍ പങ്കെടുക്കാറുണ്ട്. നാലുലക്ഷം അംഗങ്ങളില്‍ രണ്ടുലക്ഷം പേര്‍ സജീവപ്രവര്‍ത്തകരാണെന്നും ഗോപാലന്‍കുട്ടി അവകാശപ്പെട്ടു.


Also Read: ആധാര്‍ സുരക്ഷ വീഴ്ച പുറത്തുകൊണ്ടുവന്ന ദ ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് രാജിവെച്ചു; രാജി മോദിസര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്


കണ്ണൂരിലെ സി.പി.ഐ.എം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വിപുലപ്പെടുത്താനുള്ള ശ്രമങ്ങളും ആര്‍.എസ്.എസ് ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യ നിലവില്‍ തന്നെ ഹിന്ദു രാഷ്ട്രമാണെന്നും അതിനാല്‍ 2025 ഓടെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ ഇത് ഇപ്പോള്‍ തന്നെ ഹിന്ദു രാഷ്ട്രമാണ്. അടിസ്ഥാനമായ ചില കാര്യങ്ങളില്‍ കേടുപാടുകളും മാറ്റങ്ങളും നേരിട്ട ഈ ഹിന്ദു രാഷ്ട്രത്തെ നമ്മള്‍ പുനസൃഷ്ടിക്കുകയാണ് വേണ്ടത്.’ അദ്ദേഹം പറയുന്നു.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

Advertisement