എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മുഖ്യശിക്ഷകിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ബോംബേറും വെടിവെപ്പും; സംഭവം പൊയിലൂരില്‍
എഡിറ്റര്‍
Tuesday 29th August 2017 12:39pm

പാനൂര്‍: പൊയിലൂരില്‍ ആര്‍.എസ്.എസ് മുന്‍ മുഖ്യശിക്ഷകിന് നേരെ ബോംബെറിഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി ബോംബേറും വെടിവെപ്പുമുണ്ടായത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ സെന്‍ട്രല്‍ പൊയിലൂര്‍ വട്ടപ്പൊയിലില്‍ പടിഞ്ഞാറയില്‍ പരുന്ത് ബാലനാണ് മുന്‍മുഖ്യശിക്ഷകും അയല്‍വാസിയുമായ പാറായി രതീഷിന്റെ വീടിന് ബോംബെറിഞ്ഞത്.

ബോംബേറുണ്ടായ ഉടന്‍ വീട്ടില്‍ നിന്ന് പുറത്ത്കടന്ന് ഓടിരക്ഷപ്പെട്ട രതീഷിന് നേരെ പിസ്റ്റളുപയോഗിച്ച് മൂന്ന് തവണ വെടിവെക്കുയും ചെയ്തു. തലനാരിഴയ്ക്കാണ് രതീഷ് രക്ഷപ്പെട്ടത്.


Dont Miss ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വി പാറ്റ് ഉപയോഗിക്കൂ; അട്ടിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്നും കെജ്‌രിവാള്‍


ബോംബേറില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രതീഷിന്റെ അമ്മ ശാന്തയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു.

വ്യക്തിപരമായ വൈരാഗ്യമാണ് വധശ്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രദേശത്തെ ആര്‍.എസ്.എസുകാരായ മത്തത്ത് ചന്ദ്രന്‍, റോജിഷ് എന്നിവരുടെ സഹായത്തോടെയാണ് ബാലന്‍ ബോംബേറുനടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ നിരവധി തവണ ബാലനും രതീഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു. സംഭഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Advertisement