എഡിറ്റര്‍
എഡിറ്റര്‍
കാര്‍ അപകടത്തില്‍ മരണമടഞ്ഞ കുടുംബത്തിന് 92 ലക്ഷം നഷ്ടപരിഹാരം
എഡിറ്റര്‍
Thursday 14th March 2013 12:39pm

ന്യൂദല്‍ഹി: വാഹന അപകടത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ച സംഭവത്തില്‍ 92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് നഷ്ടപരിഹാര തുകയായി 92 ലക്ഷം നല്‍കാന്‍ ഉത്തരവിട്ടത്.

Ads By Google

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു വാഹനാപകടം നടന്നത്. ദല്‍ഹിയില്‍ നിന്നും രാജസ്ഥാനിലേക്ക് പോകുകയയിരുന്നു എസ് യു വി കാറില്‍ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ 9 പേര്‍ മരണമടയുകയും 3 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഇന്‍ഷുറന്‍സ് തുകയായി 92, 29,782 ലക്ഷം രൂപ നല്‍കാനാണ് ഉത്തരവ്.

സംഭവത്തില്‍ ദൃക്‌സാക്ഷിയുണ്ടായിരുന്നത് ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കുന്നതിന് സഹായകരമായി. അപകടത്തെത്തുടര്‍ന്ന് മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണെന്നും കോടതി വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് തുക എത്രയും പെട്ടെന്ന് കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

Advertisement