എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ ശുദ്ധീകരണത്തിനായി എ.എ.പിയിലേക്ക് എത്തിയത് 18 ലക്ഷം; പണമൊഴുകിയത് കെജരിവാളിന്റെ അപേക്ഷയ്ക്ക് പിന്നാലെ
എഡിറ്റര്‍
Wednesday 18th October 2017 7:51pm

ന്യൂദല്‍ഹി: രാഷ്ട്രീയത്തെ ശുദ്ധമാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം ആളുകളില്‍ നിന്നും സംഭാവന ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും കെജരിവാളിന്റെ വാക്കുകള്‍ വന്‍ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ഇതിനോടകം 18 ലക്ഷം രൂപ ഫണ്ടിലേക്ക് എത്തിയതായാണ് വിവരം.

ദല്‍ഹി മുഖ്യമന്ത്രിയായ കെജരിവാളിന്റെ മെയിലുമായി ബന്ധപ്പെടുത്തിയാണ് പണം സംഭാവന നല്‍കുന്നത്. കിട്ടിയ തുക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതും. കഴിഞ്ഞ ദിവസം ഒരു ദാതാവിന് അയച്ച മെയിലിലാണ് അദ്ദേഹം കിട്ടിയ പണത്തിന്റെ വിവരം വെളിപ്പെടുത്തിയത്.

മെയില്‍ പ്രകാരം സംഭാവനയായി കിട്ടിയ ഏറ്റവും വലിയ തുക ഒരു ലക്ഷമാണ്. ഒരു ദിവസം കൊണ്ട് ലഭിച്ച തുക പതിനാല് ലക്ഷവുമാണ്. ഇന്ന് നാല് ലക്ഷത്തിന് മുകളിലും നേടിയിട്ടുണ്ട്. അതേസമയം, ഈ മാസം 16 വരെ കിട്ടിയ തുക പതിമൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു. ഇതിന് പിന്നാലെയാണ് സംഭാവന ആവശ്യപ്പെട്ട് കെജരിവാള്‍ തന്നെ രംഗത്തെത്തിയത്.


Also Read: ‘ഡയറക്ട്‌ലി ഫ്രം ദ ഹെവന്‍’; ദിവാലി ആഘോഷങ്ങള്‍ക്ക് രാമനും സീതയും അയോധ്യയിലെത്തിയത് ഹെലികോപ്ടറില്‍; പുഷ്പങ്ങള്‍ ചൊരിഞ്ഞ് സ്വീകരിച്ച് യോഗി, വീഡിയോ


ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ഫണ്ട് നല്‍കുന്നത് 80 ശതമാനവും കോര്‍പ്പറേറ്റുകളാണെന്നും അതിനാലാണ് അവരുടെ ഭരണത്തില്‍ സാധാരണക്കാരെ പരിഗണിക്കാതെ പോകുന്നതെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എ.എ.പിയ്ക്ക് ഫണ്ടിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ക്ലീന്‍ പൊളിറ്റിക്‌സ് ദിസ് ദിവാലി എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ് ടാഗും ട്രെന്റായിരുന്നു.

Advertisement