എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി: ഗൂഢാലോചനയെന്ന് സി.പി.ഐ.എം എം.എല്‍.എ
എഡിറ്റര്‍
Tuesday 1st August 2017 7:40am


ന്യൂദല്‍ഹി: പശ്ചിബംഗാളിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. ഇതോടെ ബംഗാളില്‍ നിന്നും സീതാറാം യെച്ചൂരിക്ക് പിന്‍ഗാമിയുണ്ടാവില്ലെന്ന് ഉറപ്പായി.

പത്രികയ്‌ക്കൊപ്പം വയ്‌ക്കേണ്ട സത്യവാങ്മൂലത്തിലെ പിഴവു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ബികാസിന്റെ പത്രിക തള്ളിയത്. ജൂലൈ 28നാണ് ഭട്ടാചാര്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ വൈകുന്നേരം മൂന്നു മണിയെന്ന സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു.


Must Read:‘എന്നാ പിന്നെ അകത്തോട് കയറി ഇരിക്കായിരുന്നില്ലേ’; ഗസ്റ്റ് ഹൗസിനുള്ളില്‍ കയറിയതിന് കലി തുള്ളിയ പിണറായി വിജയനെ ഓര്‍ത്തെടുത്ത് മാധ്യമ പ്രവര്‍ത്തകന്‍, വീഡിയോ കാണാം


എന്നാല്‍ തങ്ങള്‍ സമയം പാലിച്ചെന്ന സി.പി.ഐ.എം നേതാക്കളുടെ വാദം അംഗീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇവ സൂക്ഷ്മപരിശോധനയ്ക്കായി കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പത്രികയ്‌ക്കൊപ്പം വയ്‌ക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നു കണ്ടെത്തിയത്.

അറിയാതെ പറ്റിയ അബദ്ധമാണെന്നും അതിനാല്‍ പത്രിക അംഗീകരിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറലും കോണ്‍ഗ്രസ് എം.എല്‍.എ അബ്ദുല്‍ മന്നനും ഈ വാദത്തെ എതിര്‍ത്തു.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം എം.എല്‍.എ സുജന്‍ ചക്രവര്‍ത്തി ആരോപിച്ചു. വലതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു പാനലിന്റെ ഇമേജിനു കളങ്കം സൃഷ്ടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

സി.പി.ഐ.എം സംസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും രാജ്യസഭയിലെത്തുമെന്ന കാര്യം ഉറപ്പായി.

ആഗസ്റ്റ് എട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുക. ഗുജറാത്തില്‍ മൂന്നും മധ്യപ്രദേശില്‍ ഒരു സീറ്റിലേക്കുമാണ് മത്സരം നടക്കുന്നത്.

Advertisement