എഡിറ്റര്‍
എഡിറ്റര്‍
‘ഇങ്ങോട്ട് കൊട്ടിയാല്‍ മറുപടി അതേ നാണയത്തില്‍’ ബജാജിന് റോയല്‍ എന്‍ഫീല്‍ഡിന്റെ മറുപടി
എഡിറ്റര്‍
Wednesday 16th August 2017 1:08pm

റോയല്‍ എന്‍ഫീല്‍ഡിനെ കൊട്ടിയുള്ള ബജാജിന്റെ പരസ്യത്തിന് അതേ നാണയത്തില്‍ മറുപടിയുമായി എന്‍ഫീല്‍ഡ് ലൗവേഴ്‌സ്. ബജാജ് പരസ്യങ്ങളില്‍ ഉപയോഗിച്ച വിഷ്വലുകള്‍ കൊണ്ടുതന്നെയാണ് എന്‍ഫീല്‍ഡ് ആരാധകര്‍ തിരിച്ചടിച്ചത്.

റാഷിദ് എന്നയാളാണ് വീഡിയോ തയ്യാറാക്കി യൂട്യൂബില്‍ അപ്പ് ചെയ്തിരിക്കുന്നത്. റൈഡ് ലൈക്ക് എ കിങ് എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനാറിന്റെ പരസ്യത്തിനാണ് എന്‍ഫീല്‍ഡ് ആരാധകര്‍ മറുപടി നല്‍കിയിരിക്കുന്നത്. ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് പരസ്യത്തില്‍ അവതരിപ്പിച്ചത്.


Must Read: അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം


കുറച്ച് റൈഡേഴ്‌സ് ഹെല്‍മറ്റുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് കുന്നുകയറുമ്പോള്‍ പിന്നാലെ ചീറിപ്പാഞ്ഞെത്തിയ ഡോമിനോര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം മുന്നോട്ടുകുതിക്കുന്നതുമായി പരസ്യത്തിലെ ഇതിവൃത്തം.

ആനയെ പോറ്റുന്നത് നിര്‍ത്തൂവെന്ന വാചകത്തോടെയുളള പരസ്യം ഏറെ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു.

Advertisement