ഹിമാലയന്‍ ട്രിപ്പില്‍ ഇനി ആശങ്കയില്ല;ബുള്ളറ്റ് നന്നാക്കാന്‍ റോയല്‍എന്‍ഫീല്‍ഡിന്റെ സര്‍വീസ് സെന്ററുകള്‍
Auto News
ഹിമാലയന്‍ ട്രിപ്പില്‍ ഇനി ആശങ്കയില്ല;ബുള്ളറ്റ് നന്നാക്കാന്‍ റോയല്‍എന്‍ഫീല്‍ഡിന്റെ സര്‍വീസ് സെന്ററുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 11:51 pm

ഹിമാലയന്‍ മലനിരകളിലൂടെയുള്ള യാത്രികര്‍ക്കായി സര്‍വീസ് സെന്റര്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റില്‍ ലോകം കാണാനിറങ്ങുന്നവര്‍ക്ക് ആശ്വാസമാകുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ തീരുമാനം. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ കാസ,കെയ്‌ലോങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
1500 ചതുരശ്ര അടി വിസ്തൃതിയുള്ള സെര്‍വീസ് സെന്ററില്‍ നാല് സര്‍വീസ് ബേകളുണ്ടായിരിക്കും. സ്‌പെയര്‍പാര്‍ട്‌സ് കൗണ്ടറും ഇവിടെയുണ്ട്. റോയല്‍എന്‍ഫീല്‍ഡില്‍ ഹിമാലയന്‍ യാത്ര നടത്തുന്നവരുടെ എണ്ണം കൂടിയത് പരിഗണിച്ചാണ് കമ്പനി സര്‍വീസ് സെന്ററുകള്‍ തുടങ്ങിയത്. മണാലിയില്‍ നിന്നോ ഷിംല വഴിയോ ലേ യിലേക്ക് പോകുന്ന യാത്രികര്‍ക്കും ഈ സെന്ററുകള്‍ ഗുണകരമാകും.