എഡിറ്റര്‍
എഡിറ്റര്‍
‘ ഞാന്‍ ഇതാ എത്തി’; തിരിച്ചു വരവ് തിയ്യതി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ട് വിരാട് കോഹ്‌ലി
എഡിറ്റര്‍
Tuesday 11th April 2017 3:51pm

മുംബൈ: വിരാട് കോഹ്‌ലിയുടേയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. തോളെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് വിട്ടു നിന്ന നായകന്‍ വിരാട് കോഹ്‌ലി തന്റെ മടങ്ങി വരവ് തിയ്യതി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

വിരാടിന്റെ അഭാവം ടീമിനെ നന്നായി അലട്ടുന്ന സാഹചര്യത്തില്‍ തന്നെയാണ് താരം തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോഹ്‌ലി തിരിച്ചു വരവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. കോഹ്‌ലിയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ ആര്‍.സി.ബിയുടെ കാത്തിരിപ്പിന് ഇനി അധികനാളുകള്‍ ആയുസ്സില്ല.

‘ ഫീല്‍ഡിലേക്ക് മടങ്ങിയെത്താന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ. ഏപ്രില്‍ 14.’ എന്നായിരുന്നു വിരാടിന്റെ പോസ്റ്റ്. ഓപ്പം തന്റെ വര്‍ക്കൗട്ട് വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കിന്റെ ക്ഷീണമൊന്നുമില്ലാതെ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് താരം പുറത്തു വിട്ടത്.

ഓസ്‌ട്രേലിയ്‌ക്കെതിരായ റാഞ്ചി ടെസ്റ്റിനിടെയായിരുന്നു ഇന്ത്യന്‍ നായകനു പരുക്കേറ്റത്. ഇതേ തുടര്‍ന്ന് അജിന്‍ക്യാ രഹാനെയായിരുന്നു ടീമിനെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. പരുക്ക് മൂലം ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ കളിക്കുന്നതില്‍ നിന്നും താരത്തെ പരിശീലകരും ഫിസിയോയും വിലക്കുകയായിരുന്നു.


Also Read: കേസിന് ബലം കൂട്ടാന്‍ താനെന്താ ശങ്കര്‍ സിമന്റാണോയെന്ന് ഹിമവല്‍ ഭദ്രാനന്ദ


അതേസമയം, കോഹ്‌ലിയില്ലാത്ത ആര്‍.സി.ബി വിജയപാതയിലെത്താതെ ബുദ്ധിമുട്ടുകയാണ്. രണ്ട് മത്സരങ്ങള്‍ കളിച്ച ടീം രണ്ടിലും തോറ്റിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ് ഉജ്ജ്വലമായ ഫോമുമായി ഇന്നലെ തിരികെ വന്നെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. കോഹ്‌ലി കൂടി മടങ്ങിയെത്തിയാല്‍ ടീമിന് വിജയം കൈവരിക്കാന്‍ എളുപ്പമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement